കൈ കഴുകുന്നതിനിടെ ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തെറിച്ചു വീണ് 19 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കൈ കഴുകുന്നതിനിടെ ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തെറിച്ചു വീണ് 19 കാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വര്‍ക്കല ഇടവ കാപ്പില്‍ മൂന്നുമൂല വീട്ടില്‍ രേവതി (19) ആണ് മരിച്ചത്. ജൂലൈ 29 ന് വൈകിട്ട് 4.15 ന് ആയിരുന്നു അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ പോര്‍ബന്തര്‍ കൊച്ചുവേളി എക്‌സ്പ്രസ് പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അപകടം. പെണ്‍കുട്ടി കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് രക്ഷിക്കാന്‍ ശ്രമിച്ച കൊല്ലം വാടി സ്വദേശി സൂരജ് പൊലീസിന് മൊഴി നല്കിയിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളും ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top