തീരദേശ ഹൈവേ രണ്ടാം റീച്ച് ജനപ്രതിനിധികളുടെയും ഭൂവുടമകളുടെയും യോഗം ചേര്‍ന്നു

താനൂര്‍: തീരദേശ ഹൈവേ രണ്ടാം റിച്ചി ലെ ജനപ്രതിനിധികളുടെയും ഭൂവുടമകളുടേയും യോഗം മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷത യില്‍ ചേര്‍ന്നു. 7.9 കിലോമീറ്റ് റില്‍ ഉണ്യാല്‍മുതല്‍ മുഹ്യുദ്ദീന്‍ പള്ളിവരെയുള്ള റീച്ചിലെ ഭൂമി  ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയദൂരീകരണത്തി നാണ് യോഗം ചേര്‍ന്നത്.

തല്‍പ്പരകക്ഷികളുടെ കുപ്രചാരണത്തില്‍ കുടുങ്ങാതെ നാ ടിന്റെ വികസനത്തില്‍ എല്ലാവ രും സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. തീരദേശ ഹൈവേ സ്ഥലമേറ്റെടുപ്പിന് പ്രഖ്യാപിച്ചിട്ടു ള്ള പ്രത്യേക പാക്കേജ് മന്ത്രിയും എന്‍എച്ച് ഡെപ്യൂട്ടി കലക്ടറും വിശദീകരിച്ചു.

അലൈന്‍മെന്റ് സംബന്ധിച്ച പഠനം നടത്തിയ നാറ്റ്പാക്കും ഐഡാക്കും സമര്‍പ്പിച്ച റോഡി ന്റെ രൂപരേഖ സംബന്ധിച്ച പ്രദേശവാസികളുടെ അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക യോഗങ്ങള്‍ ചേരാനും തീരുമാനമായി.

താനൂര്‍ വ്യാപാരനില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെര്‍മാന്‍ പി പി ഷംസുദ്ദീന്‍, നിറമരുതൂര്‍ പഞ്ചായത്ത് പ്രസി ഡന്റ് പി ഇസ്മായില്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, പഞ്ചായത്തം ഗങ്ങള്‍, തിരൂര്‍ ആര്‍ഡിഒ എന്‍ എച്ച് ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ, ലാന്‍ഡ് റവന്യു ഡെപ്യൂ ട്ടി കലക്ടര്‍ അന്‍വര്‍ സാദത്ത്, ആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top