മഞ്ചേരി: മഞ്ചേരി പട്ടര്‍കുളത്തിനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം വിദേശത്തുനിന്നെത്തിയ കാളികാവ് സ്വദേശി റാഷിദിനെയാണ് കാറിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോയത്.
ബുധന്‍ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണോ തട്ടിക്കൊണ്ടുപോകല്‍ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
മൂന്ന് ദിവസംമുമ്പ് വിദേശത്തുനിന്നും എത്തിയ റാഷിദ് വീട്ടിലേക്ക് പോയിരുന്നില്ല. ഇയാള്‍ കോഴിക്കോട് ആയിരുന്നുവെന്നാണ് വിവരം. ബുധന്‍ കോഴിക്കോടുനിന്ന് വാടക കാറില്‍ വീട്ടിലേക്ക് വരുന്ന വഴി മറ്റൊരു കാര്‍ പിന്തുടരുകയായിരുന്നു. പട്ടര്‍കുളത്ത് എത്തിയപ്പോള്‍ കാര്‍ പിന്നില്‍നിന്ന് ഇടിപ്പിച്ചാണ് തട്ടിക്കൊണ്ടുപോകല്‍. വാടകക്കാറിന്റെ ഡ്രൈവറില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മലപ്പുറം ഡിവൈഎസ്പി പിഎം പ്രദീപിന്റെ നേതൃത്വത്തിലാണ് അന്വേഷണം.




