ചേളാരി:കിണറില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി. മൂന്നിയൂര്‍ പഞ്ചായത്ത് 2 ാം വാര്‍ഡില്‍ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള 40 അടിയിലേറെ ആഴമുള്ളതും 10 അടിയിലേറെ വെള്ളമുള്ള കിണറില്‍ വീണ ശിഹാബുദീന്‍ (29) നെ താനൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.
അസി. സ്റ്റേഷന്‍ ഓഫീസര്‍ ഷാജിമോന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിനയശീലന്‍ എന്നിവര്‍ കിണറിലിറങ്ങി റോപിന്റെയും വലയുടെയും സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റിയാസ് ഖാന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിമല്‍ കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ( ഡ്രൈവര്‍ ) ഫസ്ലു റഹ്മാന്‍, സിവില്‍ ഡിഫെന്‍സ് പോസ്റ്റ് വാര്‍ഡന്‍ അഷ്റഫ് എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.




