വഴിത്തര്‍ക്കം; മലപ്പുറത്ത് യുവാവിനെ തീ കൊളുത്തി കൊന്നു

മലപ്പുറം: മലപ്പുറം എടവണ്ണക്കടുത്ത് യുവാവിനെ തീ കൊളുത്തി കൊന്നു. ഹോട്ടല്‍ തൊഴിലാളിയായ ഷാജി (42) ആണ് കൊല്ലപ്പെട്ടത്. വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.

രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തര്‍ക്കം മൂലം യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു എന്നാണ് വിവരം. അയല്‍വാസിയായ യുവതിയാണ് ഇത് ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഹോട്ടല്‍ തൊഴിയാളിയാണ് മരണപ്പെട്ട ഷാജി. ദീര്‍ഘനാളായി ഇവിടെ വഴിത്തര്‍ക്കം നിലനിന്നിരുന്നു. ഇന്ന് വഴക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അയല്‍വാസിയായ യുവതി ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമേ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കൂ എന്നതാണ് ബന്ധുക്കള്‍ നിലപാട്. ഇതേ തുടര്‍ന്ന് മൃതദേഹം ഇവിടെത്തന്നെ കിടത്തിയിരിക്കുകയാണ്.

 

 

 

Share news
error: Content is protected !!
Scroll to Top