Section

malabari-logo-mobile

മൂവാറ്റുപുഴയില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം; എംഎല്‍എയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമടക്കം നിരവധി പേര്‍ക്ക് പരിക്ക്

HIGHLIGHTS : CPM-Congress clash in Muvattupuzha; Several people were injured, including an MLA and a police officer

കൊച്ചി: മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. സി.പി.എം. കൊടിമരം തകര്‍ത്തതിനെതിരേ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

കോണ്‍ഗ്രസ് പ്രകടനം സി.പി.എം. ഓഫീസിനു മുന്നിലെത്തിയതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ചേരിതിരിഞ്ഞ് തമ്മിലടിക്കുകയുമായിരുന്നു. പരസ്പരം കല്ലേറുമുണ്ടായി. സംഘര്‍ഷാവസ്ഥ അര മണിക്കൂറോളം തുടര്‍ന്നതായാണ് വിവരം. ഇരുവിഭാഗത്തിലുമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഘര്‍ഷത്തില്‍
പുത്തന്‍കുരിശ് ഡി.വൈ.എസ്.പി. അജയ്‌നാഥിന്റെ തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സി.പി.എം. മൂവാറ്റുപുഴയില്‍ നടത്തിയ പ്രകടനത്തിലാണ് കോണ്‍ഗ്രസിന്റെ കൊടിമരവും ബോര്‍ഡുകളും മറ്റും തകര്‍ത്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!