HIGHLIGHTS : The young man stabbed the young woman 16 times in the middle of the road
ബെംഗളുരു: യുവതിയെ നടുറോഡിലിട്ട് യുവാവ് കുത്തിക്കൊന്നു. ഇന്നലെ രാത്രി 7.30-യോടെ ബെംഗളുരു മുരുഗേശ് പാളയയിലാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞിറങ്ങുകയായിരുന്ന യുവതിയെ പതിനാറ് തവണയാണ് ഇയാള്‍ കത്തികൊണ്ട് കുത്തിയത്.
ആന്ധ്രയിലെ കാക്കിനട സ്വദേശിനിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. ലീലയെ ആക്രമിച്ച ആന്ധ്ര ശ്രീകാകുളം സ്വദേശി ദിനകര്‍ ബനാലയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനാണ് ലീലയെ ദിനകര്‍ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ലീലയോട് ദിനകര്‍ സംസാരിക്കാന്‍ ശ്രമിച്ചു. സംസാരിക്കാന്‍ ലീല വിസമ്മതിച്ചതോടെ ദിനകര്‍ ലീലയെ കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ ലീല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തുടര്‍ന്ന് റോഡില്‍ ലീലയുടെ മൃതദേഹത്തിന് സമീപം ഇരുന്ന പ്രതിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു