HIGHLIGHTS : Young man arrested while selling liquor
തിരൂര്‍: അനധികൃതമായി മദ്യവില്‍പ്പന നടത്തുന്നതിനിടെ വൈരങ്കോട് സ്വദേശിയെ തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. പാച്ചത്ത് കളത്തില്‍ കൃഷ്ണകുമാര്‍ (37) ആണ് 24.5 ലി റ്റര്‍ വിദേശമദ്യവുമായി വൈരകോടുവച്ച് പിടിയിലായത്.
ഇയാള്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറില്‍നിന്നും താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍നിന്നുമാണ് മദ്യക്കുപ്പികള്‍ പിടികൂടിയത്. ചെറിയ കുപ്പികളിലാക്കി വില്‍പ്പനക്കായി തയ്യാറാക്കിയ നിലയിലായിരുന്നു.

തിരൂര്‍ ഇന്‍ സ്‌പെക്ടര്‍ എം ജെ ജിജോ, എസ്‌ഐ കെ എസ് സന്തോഷ്, ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, എഎ സ്‌ഐ ജയപ്രകാശ്, സീനിയര്‍ സിപിഒമാരായ രാജേഷ്, ജയ പ്രകാശ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു