മീന്‍പിടിക്കാനായി വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളുമായി ഗൃഹനാഥന്‍ പൊലിസ് പിടിയില്‍

നിലമ്പൂര്‍: തോട്ടപൊട്ടിച്ച് മീന്‍പിടിക്കാനായി വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളുമായി ഗൃഹനാഥനെ പൊലിസ് പിടികൂടി. കരിമ്പുഴ സ്വദേശി ചെങ്കുണ്ട് മുഹമ്മദാലി (50)യാണ് നിലമ്പൂര്‍ എസ്എച്ച്ഒ പി വിഷ്ണുവിന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്.

ആറ് സ്റ്റീല്‍ ഡിറ്റനേറ്ററുകള്‍, പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ രണ്ട് റോളുകള്‍, രണ്ട് തിരികള്‍ എന്നിവ പിടിച്ചെടുത്തു. കരിമ്പുഴയില്‍നിന്ന് തോട്ടപൊട്ടിച്ച് മീന്‍പിടിക്കുന്നയാളാണ് മുഹമ്മദാലി, എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു.

എസ്‌ഐ ടി എം സജിനി, എഎസ്‌ഐ റെനി ഫിലിപ്പ്, അനില്‍കുമാര്‍, സിപിഒമാരായ അനിറ്റ് ജോസഫ്, ധന്യേഷ് എന്നിവരാണ് പരിശോധന നടത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top