മകളെ കാണാനായി വീട്ടിലേക്ക് വന്ന അടുത്ത വീട്ടിലെ യുവാവിനെ കള്ളനെന്ന് കരുതി വീട്ടുടമ കുത്തിക്കൊന്നു

തിരുവനന്തപുരം: മകളെ കാണാനായി വീട്ടിലേക്ക് വന്ന അടുത്ത വീട്ടിലെ യുവാവിനെ കള്ളനെന്ന് കരുതി വീട്ടുടമ കുത്തിക്കൊന്നു. പേട്ട സ്വദേശി അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. വീട്ടുടമ ലാലു പോലീസിൽ കീഴടങ്ങി.

തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പുലർച്ചെ ശബ്ദം കേട്ടതിനെ തുടർന്ന് ആയുധവുമായെത്തിയപ്പോൾ യുവാവിനെ കണ്ടപ്പോൾ കള്ളൻ എന്ന് കരുതി ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടുടമ പോലീസിനു മൊഴി നൽകി.

പോലീസെത്തി അനീഷ് ജോർജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

പ്രതിയെ ചോദ്യം ചെയ്തുവരുന്നു.

Share news
error: Content is protected !!
Scroll to Top