പരപ്പനങ്ങാടി ; ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ വലിയതോതില്‍ മാരക മയക്കുമരുന്നുകളുടെ വില്പന നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ച് നടത്തിയ വ്യാപക പരിശോധനയില്‍ 20.460ഗ്രാം എംഡിഎംഎ , 77 മില്ലി ഗ്രാം എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവിനെ അറസ്‌റ് ചെയ്തു. താനൂര്‍ ഒട്ടുപുറം സ്വദേശി കോയാമാന്റെ പുരക്കല്‍ ഇസ്മായില്‍ (29)ആണ് അറസ്റ്റിലായത്.പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചിനുസമീപം വച്ച് പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും എക്‌സ്സൈസ് കസ്റ്റഡിയിലെടുത്തു.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പ്രതിക്ക് മയക്കുമരുന്നുകള്‍ ലഭിച്ച ഉറവിടത്തെ കുറിച്ചും കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും എക്‌സ് സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര പറഞ്ഞു.
ഇന്‍സ്‌പെക്ടര്‍ക്കുപുറമേ പ്രിവന്റീവ് ഓഫീസര്‍ ടി പ്രാജോഷ് കുമാര്‍,പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് )കെ പ്രദീപ് കുമാര്‍,സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ജിനരാജ്, നിതിന്‍ചോമാരി,ശിഹാബുദ്ധീന്‍ കെ,അരുണ്‍ പാറോല്‍, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ പി എം ലിഷ എന്നിവരടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്.




