ചിക്കുന്‍ഗുവിയക്ക് ലോകത്ത് ആദ്യമായി വാക്‌സിന്‍ വിപണിയിലെത്തുന്നു

ചിക്കുന്‍ ഗുനിയ രോഗത്തിന് ലോകത്താദ്യമായി വാക്സിന്‍ വിപണിയിലെത്തുന്നു. ഇസ്‌ക്ചിക് എന്ന പേരിലായിരിക്കും വാക്സിന്‍ വിപണിയില്‍ ഇറക്കുക.ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നല്‍കി. യൂറോപ്പിലെ വാല്‍നേവ വാക്‌സിന്‍ കമ്പനിയാണ് ഇത് വികസിപ്പിച്ചത്.

ചിക്കുന്‍ ഗുനിയയെ ‘ഉയര്‍ന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ചൂണ്ടിക്കാട്ടുന്നത്. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളില്‍ ഉള്ളവര്‍ക്കും വേണ്ടിയാണ് വാക്‌സിന് അംഗീകാരം നല്‍കിയതെന്ന് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകത്ത് 50 ലക്ഷം പേര്‍ക്കാണ് ചിക്കന്‍ഗുനിയ രോഗം ബാധിച്ചത്.

ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചിക്കുന്‍ഗുനിയ. പനിക്കൊപ്പം സന്ധികളില്‍ നീര്, വേദന എന്നിവയാണ് ഈ രോഗത്തിന് ഉണ്ടാകും. മാരകമല്ലെങ്കിലും ഈ രോഗം രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റും രോഗം ഗുരുതരമായേക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top