താനൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം നവംമ്പര്‍ 13, 14, 15, 16 തിയ്യതികളില്‍

താനൂര്‍: മുപ്പത്തിനാലാമത് താനൂര്‍ ഉപജില്ല സ്‌കൂള്‍ കലോല്‍സവം നവംബര്‍ 13, 14, 15, 16 ( തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ) തിയ്യതികളില്‍ ഒഴൂര്‍ സി.പി. പോക്കര്‍ ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 13 – ന് രാവിലെ 9 മണിക്ക് താനൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.വി. ശ്രീജ പതാക ഉയര്‍ത്തും. വൈകീട്ട് 4 മണിക്ക് വേദി 1 ല്‍ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. സംസ്ഥാന ഹജ്ജ് – വഖഫ് – കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയര്‍മാനും ഒഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ യൂസഫ് കൊടിയേങ്ങല്‍ ആദ്ധ്യക്ഷ്യം വഹിക്കും. ഒഴൂര്‍ സി.പി.പി എച്ച് എം എച്ച് എസ് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ പി.കെ. ഹൈദ്രോസ് മാസ്റ്റര്‍ തയ്യാറാക്കിയ ക്ലാസ് റൂം ഇംഗ്ലീഷ് പുസ്തകം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പ്രകാശനം ചെയ്യും. കലോത്സവ ലോഗോ തയ്യാറാക്കിയ അസ് ലം തിരൂരിന് കെ.പി.എ. മജീദ് എം.എല്‍ എ. ഉപഹാരം നല്‍കും .

മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ആലിപ്പറ്റ ജമീല, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സല്‍മ, താനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി.ശംസുദ്ധീന്‍ , നിറമരുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പത്തമ്പാട്, താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചര്‍ , പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍, പൊന്‍മുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുണ്ടില്‍ ഹാജറ, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംസിയ സുബൈര്‍, വളവന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്ത്, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി പ്രാക്കുന്ന്, വി.കെ.എം ഷാഫി, യാസ്മിന്‍ അരിമ്പ്ര , ഒഴൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്‌ന പാലേരി, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫീസര്‍ ടി.എം.വിക്രമന്‍ , മറ്റു ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. 16-ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കുറുക്കോളി മൊയ്തീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനറും ഒഴൂര്‍ സി.പി.പി എച്ച് എം എച്ച് എസ് സ്‌കൂളിലെ പ്രിന്‍സിപ്പലുമായ ഹനീഫ തെയ്യന്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ എം.എ.റഫീഖ് നന്ദിയും പറയും. സമാപന സമ്മേളനത്തില്‍ ഒഴൂര്‍ സി പി പി എച്ച് എം എച്ച് എസ് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഹൈദ്രോസ് പി.കെ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റഹിം കുണ്ടൂര്‍ നന്ദിയും പറയും. നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം ഒമ്പത് വേദികളിലായാണ് മത്സര പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത് . നാലായിരത്തിലധികം പ്രതിഭകള്‍ മാറ്റുരക്കുന്ന കലോത്സവം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരേ സമയം അഞ്ഞൂറ് പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയില്‍ ഊട്ടുപുരയും സംവിധാനിച്ചിട്ടുണ്ട്. വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശാസ്ത്രീയമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കലോത്സവ വിജയത്തിന് വേണ്ടി സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. കലോത്സവ പ്രോഗ്രാം ചാര്‍ട്ട് ചെയര്‍മാന്‍ യൂസഫ് കൊടിയേങ്ങല്‍ , എ.ഇ.ഒ ശ്രീജ പി.വി എന്നിവര്‍ക്ക് നല്‍കി കണ്‍വീനര്‍ റഹിം കുണ്ടൂര്‍ പ്രകാശനം ചെയ്തു.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍: യൂസഫ് കൊടിയേങ്ങല്‍ ( ചെയര്‍മാന്‍, സ്വാഗത സംഘം ) , പി.വി.ശ്രീജ ( എ.ഇ.ഒ താനൂര്‍) ടി.പി. മുഈനുദ്ധീന്‍ ( പി.ടി.എ. പ്രസിഡണ്ട് ) സിദ്ധീഖ് മൂന്നിയൂര്‍ ( കണ്‍വീനര്‍, പബ്ലിസിറ്റി കമ്മിറ്റി), റഹീം കുണ്ടൂര്‍ ( കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി), എം.എ.റഫീഖ് ( കണ്‍വീനര്‍, റിസപ്ഷന്‍ കമ്മിറ്റി) കെ.ടി. ഇസ്മായില്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top