മസാല ഓട്‌സ് തയ്യാറാക്കാം….
ആവശ്യമായ ചേരുവകള്‍
ഉള്ളി അരിഞ്ഞത് – ¼ കപ്പ്
തക്കാളി അരിഞ്ഞത് – ½ കപ്പ്
പച്ചമുളക് അരിഞ്ഞത് – 1
കാരറ്റ് അരിഞ്ഞത് – ½ കപ്പ്
ഗ്രീന്‍ ബീന്‍സ് അരിഞ്ഞത് – ¼ കപ്പ്
ഗ്രീന്‍ പീസ് – ¼ കപ്പ്
ഇഞ്ചി അരിഞ്ഞത് – മുക്കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് – മുക്കാല്‍ ടീസ്പൂണ്‍
നെയ്യ് – 1/2 ടേബിള്‍സ്പൂണ്‍
ജീരകം – ½ ടീസ്പൂണ്‍
മുളക്‌പൊടി – ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/8 ടീസ്പൂണ്‍
ഗരം മസാല – ½ ടീസ്പൂണ്‍
ഓട്‌സ് – രണ്ടര കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് ഇടത്തരം തീയില്‍ ചൂടാക്കുക. എണ്ണ ചൂടാകുമ്പോള്‍,അര ടീസ്പൂണ്‍ ജീരകം ചേര്‍ക്കുക. ശേഷം ഉള്ളിയും പച്ചമുളകും ചേര്‍ക്കുക. നന്നായ് വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക.തക്കാളി ചേര്‍ക്കുക, അതിലേക്ക് മുളക്‌പൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്തിളക്കുക. ശേഷം പച്ചക്കറികള്‍ ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. മൂന്നര കപ്പ് വെള്ളം ചേര്‍ത്ത് ചെറുചൂടില്‍ 3 മിനിറ്റ് വേവിക്കുക. ശേഷം രണ്ടര കപ്പ് ഇന്‍സ്റ്റന്റ് ഓട്‌സ് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഓട്‌സ് കട്ടിയാകുന്നതുവരെ വേവിക്കുക. ശേഷം ആവശ്യമെങ്കില്‍ മസാല ഓട്സ് തണുത്തതിന് ശേഷം നാരങ്ങാനീര് പിഴിഞ്ഞ് മല്ലിയില കൊണ്ട് അലങ്കരിക്കാം




