HIGHLIGHTS : The woman who tried to break the necklace by entering the house at night was arrested
കുറ്റ്യാടി: കക്കട്ട് അമ്പലക്കുളങ്ങരയില്‍ വിട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ തിരുവനന്തപുരം സ്വദേശിനി പിടിയില്‍. ചെട്ടിയാംപാറ പറങ്ങോട്ട് ആനന്ദ ഭവനിലെ സോഫിയ ഖാനെ(27)യാണ് കുറ്റിയാടി പൊലീസ് അറസ്റ്റ് ചെയ്തത്.
21ന് രാത്രി 9.30ഓടെ അമ്പല കുളങ്ങര നിട്ടൂര്‍ റോഡിലെ കുറ്റിയില്‍ ചന്ദ്രിയുടെ വീട്ടിലെത്തി ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട യുവതി പുറത്തെ ബാത്ത്റൂമില്‍ കയറി ആയുധവുമായി വന്ന് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ രക്ഷപ്പെട്ടു.
കുറ്റ്യാടി എസ്എച്ച്ഒ കൈലാസനാഥ്, സിപിഒമാരായ ശ്രീജിത്ത്, വിജയന്‍, ദീപ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നാദാപുരം കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ കൂട്ടുപ്രതികളുണ്ടോ എന്ന് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു