പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശി നിസാറിന്റെ ഭാര്യയായ തഹ്ദിലയാണ് മരിച്ചത്. ഭര്‍തൃപിതാവിന്റെ ഉപദ്രവം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് തഹ്ദിലയെ ഭര്‍ത്താവിന്റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് നിസാറിന്റെ ബന്ധുക്കളാണ് ഇക്കാര്യം തഹ്ദിലയുടെ സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

പത്ത് വര്‍ഷം മുമ്പായിരുന്നു തഹ്ദിലയുടേയും നിസാറിന്റെയും വിവാഹം. രണ്ടു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നാലു മക്കളാണ് തഹ്ദിലക്കുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും അന്വേഷണം നടത്തി വരികയാണെന്നും പാണ്ടിക്കാട് പോലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top