തിരൂരങ്ങാടി : അടുക്കളയുടെ ഭാഗവും ശുചിമുറിയും ഉള്‍പ്പെടെ ഇടിഞ്ഞു താഴ്ന്നു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മമ്പുറം ഖാസി റോഡില്‍ മാളിയേക്കല്‍ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
ഇവിടെ വാടകക്ക് താമസിക്കുന്ന യുവതി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അടുക്കളയില്‍ നിന്നും അകത്തേക്ക് പോയ അല്‍പ്പ നേരം കഴിഞ്ഞപ്പോഴാണ് കിണര്‍ ഇടിഞ്ഞു വീണത്. അടുക്കളയുടെ ഭാഗവും ശുചി മുറിയുടെ ഭാഗവും ഇടിഞ്ഞു വീണിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. വീട് അപകട ഭീഷണിയിലാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




