HIGHLIGHTS : Student youth and woman arrested with cannabis worth Rs 10 crore at Thiruvananthapuram airport

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ബാങ്കോക്കില്‍ നിന്നും സിങ്കപ്പൂര്‍ വഴി തിരുവനന്തപുരത്ത് എത്തിയ രണ്ട് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് 10 കോടി വലിമതിക്കുന്ന 10 കിലോ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ ബെംഗളൂരുവിലെ വിദ്യാര്‍ത്ഥികളായ 23 വയസ്സുള്ള യുവാവും, 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്.

അവധിക്കാലം ആഘോഷിക്കാനായി പോയവര്‍ കഞ്ചാവുമായി മടങ്ങിയെത്തുകയായിരുന്നു. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണ്. ബെംഗളൂരുവിലും മംഗളൂരുവിലും വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിലെ കണ്ടെത്തല്‍.
ബാഗുകളുടെ എക്‌സറേ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രിയിലെത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് വിശദമായി പരിശോധിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു