സൗദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

HIGHLIGHTS : Malayali youth shot dead in Saudi Arabia

cite

റിയാദ്: സൗദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കാസര്‍കോട് ഏണിയാടി സ്വദേശി ബഷീര്‍(42) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ബഷീര്‍ മരിച്ച വിവരം ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്.

ബഷീറിന് എങ്ങനെയാണ് വെടിയേറ്റതെന്ന് വ്യക്തമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്പോണ്‍സറുമായി ബന്ധപ്പെട്ടുവരികയാണെന്നും ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം ബീഷയിലെ കിങ് അബ്ദുല്ല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ബീഷയില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ബഷീര്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പിതാവ് അസൈനാര്‍ മുഹമ്മദ് . മാതാവ്: മറിയുമ്മ മുഹമ്മദ്. ഭാര്യ: നസ്റിന്‍ ബീഗം. മക്കള്‍: മറിയം ഹല, മുഹമ്മദ് ബിലാല്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!