നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

HIGHLIGHTS : Nilambur by-election; Candidates to file nominations today

cite

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നിലമ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ പത്രിക സമര്‍പ്പിക്കുക. പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ നടത്തിയതിന് ശേഷമായിരിക്കും അന്‍വറിന്റെ പത്രികാ സമര്‍പ്പണം.

പതിനൊന്നു മണിയോടെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജും നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തി പത്രിക നല്‍കും. പ്രമുഖ ഇടതു നേതാക്കള്‍ പത്രികാസമര്‍പ്പണ വേളയില്‍ സംബന്ധിക്കും. സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.

ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് പത്രിക നല്‍കുക. എന്‍ഡിഎ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാകും മോഹന്‍ ജോര്‍ജ് നിലമ്പൂര്‍ തഹസില്‍ദാര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. മുന്‍ കേരള കോണ്‍ഗ്രസ് നേതാവായ മോഹന്‍ ജോര്‍ജ് ഇന്നലെയാണ് ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്. മലപ്പുറം ചുങ്കത്തറ സ്വദേശിയായ മോഹന്‍ ജോര്‍ജ് അഭിഭാഷകനാണ്.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലുമണിക്ക് നിലമ്പൂര്‍ കോടതിപ്പടിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!