മലപ്പുറം ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന് മുതവല്ലൂരില്‍ നടക്കും

2025 -26 അധ്യയന വര്‍ഷത്തെ മലപ്പുറം ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന് മുതുവല്ലൂര്‍ ജിഎച്ച്എസ്എസില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഉദ്ഘാടനം ചെയ്യും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി വി റഫീഖ് അധ്യക്ഷനാകും.

പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരായി സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. സ്‌കൂളിലെ എല്‍ എസ് എസ്,യു എസ് എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ ആദരിക്കും.
ജില്ലാ തല സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ഇന്ന് നടക്കുന്ന ചടങ്ങില്‍ എസ് എസ് കെ മലപ്പുറം ഡി.പി.സി ടി. അബ്ദുള്‍സലീം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എ.ഡി പി നവീന, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ: ബാബു വര്‍ഗീസ്, വിദ്യാകരണം കോഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ കെ മുഹമ്മദ് ശരീഫ്, മലപ്പുറം ഡി.ഇ.ഒ ജോസ്മി ജോസഫ് , കിഴിശ്ശേരി എ.ഇ.ഒ ഷൈനി ഓമന ,അരീക്കാട് ബി.പി.സി പി.ടി രാജേഷ്, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം അബൂബക്കര്‍, പിടിഎ പ്രസിഡണ്ട് കെ രാമകൃഷ്ണന്‍ മറ്റ് അധ്യാപകര്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top