Section

malabari-logo-mobile

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും

HIGHLIGHTS : The weekend lockdown will continue in the state

തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. നാല് മേഖലകളായി തിരിച്ചാണ് നിയന്ത്രണം. ടിപിആര്‍ 30% ല്‍ കൂടിയ സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ 20%-30% ആണെങ്കില്‍ നിലവിലെ ലോക്ഡൗണ്‍ തുടരും. ടിപിആര്‍ 8%-20% ആണെങ്കില്‍ ഭാഗിക നിയന്ത്രണമായിരിക്കും. ടിപിആര്‍ 8% ല്‍ താഴെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.

sameeksha-malabarinews

സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സംവിധാനങ്ങള്‍ സമ്മര്‍ദങ്ങള്‍ അതിജീവിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനമായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!