പരപ്പനങ്ങാടി: മഴയിലും കാറ്റിലും തെങ്ങ് കടപുഴകിവീണ് വീടിന്റെ മേല്‍ക്കുര തകര്‍ന്നു.
പുത്തരിക്കല്‍ പാല്‍സൊസൈറ്റിക്ക് സമീപമുള്ള പങ്ങിണിക്കാടന്‍ കുഞ്ഞീവിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണ് കിടപ്പുമുറിയുടെ ഭാഗം തകര്‍ന്നത്. വീട്ടിനുള്ളില്‍ വാര്‍ദ്ധക്യസഹജമായി കിടപ്പിലായ ഇവരുടെ മാതാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വില്ലേജ് ഓഫീസില്‍ പരാതി നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




