Section

malabari-logo-mobile

കിണറുകളിലെ വെള്ളം ഇന്നുമുതല്‍ നീക്കും

HIGHLIGHTS : The water in the wells will be removed from today

പെരിന്തല്‍മണ്ണ: പരിയാപുരത്ത് ടാങ്കര്‍ അപകടത്തില്‍ ഡീസല്‍ ചോര്‍ന്ന് മലിനമായ കിണറുകളിലെ വെള്ളം ഞായറാഴ്ചമുതല്‍ നീക്കം ചെയ്യും. ആറ് കിണറുകളിലെ വെള്ളമാണ് ടാങ്കറുകള്‍ ഉപയോഗിച്ച് മാറ്റുന്നതെന്ന് സെന്റ് ജോര്‍ജ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമ ഷൈജല്‍ മാത്യു പറഞ്ഞു. അപകടത്തില്‍പ്പെട്ട ടാങ്കറിന്റെ ഉടമയാണ് ഇദ്ദേഹം. ഒരാഴ്ചയ്ക്കകം വെള്ളം പൂര്‍ണമായും മാറ്റാനാണ് ശ്രമം. എന്നാല്‍, വെള്ളം മാറ്റുന്നതില്‍ നയാര പെട്രോളിയം കമ്പനി അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇതിന്റെ ബാധ്യത ടാങ്കര്‍ ഉടമയ്ക്കാണെന്ന നിലപാടിലാണ് കമ്പനി.

കിണറുകളിലെ വെള്ളം മാറ്റാന്‍ നയാര പെട്രോളിയം കമ്പനി അധികൃതരോടും നിര്‍ദേശിക്കണമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ ജില്ലാ ഭരണകേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനി നേരിട്ട് ഇടപെട്ടാല്‍ കൂടുതല്‍ ടാങ്കര്‍ എത്തിച്ച് എത്രയും വേഗം പ്രവൃത്തി പൂര്‍ത്തീകരിക്കാനും വ്യാപനം തടയാനുമാകും.

sameeksha-malabarinews

സംഭവം ചര്‍ച്ച ചെയ്യാന്‍ പെരിന്തല്‍മണ്ണ ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ എസ് സൂരജ് 14ന് രാവിലെ 10ന് വിവിധ വകുപ്പ് അധികൃതരുടെ യോഗം വിളിച്ചിട്ടുണ്ട്. പെട്രോളിയം കമ്പനി അധികൃതര്‍ക്കും യോഗത്തില്‍ പങ്കെടുക്കാന്‍ നോട്ടീസ് നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!