Section

malabari-logo-mobile

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജാക്കാന്‍ കെഎസ്ഇബിയുടെ ആപ്

HIGHLIGHTS : KSEB's own app to charge electric vehicles

പാലക്കാട്: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കെഎസ്ഇബി പുതിയ ആപ്ലിക്കേഷന്‍ ഇറക്കുന്നു. ഒരു മാസത്തെ ട്രയല്‍ റണ്ണിനുശേഷം ‘കേരള ഇ മൊബിലിറ്റി ആപ്ലിക്കേഷന്‍’ ഈ മാസം അവസാനം പുറത്തിറക്കും. നിലവില്‍ സ്വകാര്യ ആപ്ലിക്കേഷനുകള്‍ ഉപയോ?ഗിച്ചാണ് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്. ചാര്‍ജ് മോഡ്, ടയര്‍ എക്‌സ് ആപ്, ഒക്കായ ആപ് എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. കെഎസ്ഇബി ആപ് വരുന്നതോടെ എല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്കാവും. തിരുവനന്തപുരത്തെ സാങ്കേതിക വിഭാ?ഗമാണ് ആപ് തയ്യാറാക്കിയത്.

ഒരു മാസം മുമ്പ് തയ്യാറാക്കിയ ആപ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോ?ഗിച്ച് നോക്കിയിരുന്നു. അതില്‍നിന്ന് ലഭിച്ച അഭിപ്രായം കൂടി പരി?ഗണിച്ച് മാറ്റം വരുത്തിയാണ് അന്തിമ രൂപം പുറത്തിറക്കുന്നത്.

sameeksha-malabarinews

നിലവില്‍ കെഎസ്ഇബിയുടെ ചാര്‍ജിങ് സ്റ്റേഷനുകളിലാണ് ആപ് ഉപയോഗിക്കുക. സ്വകാര്യ ചാര്‍ജിങ് സ്റ്റേഷനുകളിലും ആപ് ഉപയോഗിക്കാന്‍ അവരുമായി ചര്‍ച്ച നടത്തും. ആപ് കൂടുതല്‍ പേര്‍ ഏറ്റെടുത്താല്‍ സ്വകാര്യ ചാര്‍ജിങ് സ്റ്റേഷനുകളും ഇത് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് കെഎസ്ഇബി കണക്കുകൂട്ടുന്നു. സംസ്ഥാനത്ത് ബൈക്കുകളും കാറുകളുമായി ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇവര്‍ക്ക് സഹായകരമായി ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് ചാര്‍ജിങ് സ്റ്റേഷനുകളാണ് കെഎസ്ഇബി ഒരുക്കിയിരിക്കുന്നത്. പൊതുവായ ആപ് കൂടി വരുന്നതോടെ കൂടുതല്‍ സുഗമമായി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. ഫാസ്റ്റ് ടാഗ് മാതൃകയില്‍ ആപില്‍ മുന്‍കൂറായി പണമടച്ച് സ്റ്റേഷനുകളിലെത്തി ചാര്‍ജ് ചെയ്യാം. എല്ലാ സ്റ്റേഷനിലും വാഹന ഉടമകള്‍ സ്വന്തമായാണ് ചാര്‍ജ് ചെയ്യേണ്ടത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!