HIGHLIGHTS : Happy birthday to Malayalam lady superstar Manju Warrier turns 45 today
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഇന്ന് 45 ആം പിറന്നാള്‍. മഞ്ജുവിന് പിറന്നാള്‍ ആശംസിച്ചു കൊണ്ടുള്ള സന്ദേശങ്ങളാല്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ.
പതിനെട്ടാമത്തെ വയസില്‍ സല്ലാപം എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയില്‍ സാനിദ്ധ്യമുറപ്പിച്ച മഞ്ജു മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരുപതോളം മലയാള സിനിമയില്‍ അഭിനയിച്ചു. ഈ കാലയളവില്‍ വേറിട്ട വ്യക്തിത്വമുള്ള കരുത്തുറ്റ കഥാപാത്രങ്ങള്‍ക്കാണ് മഞ്ജു ജീവന്‍ പകര്‍ന്നത്.


വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന മഞ്ജു 16 വര്‍ഷങ്ങള്‍ക്ക് ശേഷം 2014ല്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയുള്ള ആ രണ്ടാം വരവ് തെന്നിന്ത്യന്‍ സിനിമാലോകത്തേക്കുള്ള കാല്‍വെപ്പുകൂടിയായിരുന്നു. നായികമാരുടെ രണ്ടാം വരവിനെ അമ്മക്കഥാ പാത്രങ്ങള്‍ക്ക് മാറ്റി വെച്ചിരുന്ന മലയാളത്തിലേക്കാണ് ചുറുചുറുക്കോടെ മഞ്ജു കടന്നു വന്നത്. റാണി പത്മിനി ,ലൂസിഫര്‍, പ്രതി പൂവന്‍കോഴി തുടങ്ങിയ ചിത്രങ്ങളിലൂടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് Dashboard സ്ത്രീ കഥാപാത്രങ്ങളിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി. ധനുഷുമൊത്ത് അഭിനയിച്ച അസുരന്‍ തമിഴകത്തും മഞ്ജു വാര്യര്‍ക്ക് ഒരു ഇടമൊരുക്കി.
1978 സെപ്റ്റംബര്‍ 10ന് തമിഴ് നാട് നാഗര്‍കോവിലില്‍ മാധവന്‍ വാര്യര്‍-ഗിരിജ വാര്യര്‍ ദമ്പതികളുടെ മകളായാണ് മഞ്ജു വാര്യരുടെ ജനനം. സ്‌കൂള്‍ വിദ്യാഭാസ കാലഘട്ടത്തില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ച മഞ്ജു തുടര്‍ച്ചയായി രണ്ട് വര്‍ഷം കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം നേടിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു