മതില്‍ കെട്ട് ഇടിഞ്ഞ് വീണു കല്ലും മണ്ണും വീട്ടുമുറ്റത്തേക്ക് പതിച്ചു

തേഞ്ഞിപ്പലം : കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ചേലേമ്പ്രയില്‍ കൂറ്റന്‍ മതില്‍കെട്ട് ഇടിഞ്ഞ് വീണ് അപകടം.ചേലേമ്പ്ര പുല്ലിപ്പറമ്പ് കിഴക്കേപുറം കോണത്തുകുഴിയിലെ കുപ്പേക്കാട്ട് ഹിദായത്തുള്ള കമാലുദ്ധീന്റെ വീടിന് സമീപത്തെ പറമ്പിന്റെ സുരക്ഷാമതിലാണ് ചൊവാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീട്ടുമുറ്റത്തേക്ക് നിലം പൊത്തിയത്.

കമാലുദ്ധീനും ഭാര്യ ഫൗസിയയും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. കോണ്‍ഗ്രീറ്റ് ബെല്‍റ്റിട്ട് കെട്ടിയതായിരുന്നു മതില്‍. വീടിനടുത്തുള്ള ഉയരമുള്ള മതില്‍ കെട്ട് തകര്‍ന്ന് വീടിന്റെ സണ്‍സൈഡിന് പൊട്ടലേറ്റു. കൂട്ടത്തില്‍ ഒരു തെങ്ങും കടപുഴകി വീടിന് മുകളില്‍ പതിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top