Section

malabari-logo-mobile

ലീഗിന് ജമാഅത്തെ ഇസ്ലാമിയുടെ സ്വരം; കോർപറേറ്റ് മാധ്യമങ്ങളുടെ പിന്തുണ ഹിന്ദുത്വ അജണ്ടക്ക്; മുഖ്യമന്ത്രി

HIGHLIGHTS : The voice of Jamaat-e-Islami to the League; Hindutva agenda backed by corporate media; Chief Minister

തിരൂര്‍ : മുസ്ലീം ലീഗിന് ജമാ അത്തെ ഇസ്ലാമിയുടെ സ്വരമാണന്ന് മുഖ്യമന്തി പിണറായി വിജയന്‍. വർഗീയത പറഞ്ഞ് വർഗീയതയെ നേരിടാനാവില്ല മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി മുസ്ലിം ലീഗ് വർഗീയ അജൻഡകൾ ഏറ്റെടുക്കുന്ന പാർട്ടിയായി മാറി, മുസ്‌ലിംലീഗിന് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടാണെന്നും ബിജെപിയുടെ അധികാരാരോഹണത്തോടെ ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടയാണ് നടപ്പാക്കുന്നതെന്നും അതിനെ കോർപ്പറേറ്റ് മാധ്യമങ്ങൾ പിന്തുണയ്ക്കുകയാണന്നും മുഖ്യമന്ത്രി പറഞ്ഞു . സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ഭൂരിപക്ഷ വർഗീയതയെ നേരിടേണ്ടത് ന്യൂനപക്ഷ വർഗീയത കൊണ്ടല്ല മുസ്ലിംലീഗ് അത് തിരിച്ചറിയണം. ജമാഅത്തെ ഇസ്ലാമിയുടെ സ്വരമാണ് ഇപ്പോൾ ലീഗിന്. വഖഫ് പ്രശ്നത്തിൽ അവർ നടത്തിയ റാലി അതാണ് വ്യക്തമാക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് വേളയിൽ വർഗീയ കക്ഷികളുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യം ഉണ്ടാക്കുകയാണ് അവർ ചെയ്തത്. എന്നാൽ ഇപ്പോൾ വർഗീയ മുദ്രാവാക്യവും കാഴ്ചപ്പാടുകളും സ്വയം ഏറ്റെടുക്കുന്നു. ഇതിനെ സമാധാന കാംക്ഷികളായ സമുദായ സംഘടനകളും വ്യക്തികളും തുറന്നുകാട്ടുമ്പോൾ ലീഗ് അവർക്കെതിരെ തിരിയുന്നു. ഈ വർഗീയ നീക്കത്തിനെതിരെ ആ പാർട്ടിയിലെ മഹാ ഭൂരിപക്ഷം വരുന്ന മത നിര പേക്ഷ വാദികൾ രംഗത്തു വരണം. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മത സംഘടനകളോട് ലീഗ് സഖ്യം ഉണ്ടാക്കുന്നു. ഇതല്ല നാടിന് വേണ്ടത്. ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നിച്ചുനിന്നാണ് വർഗീയതയെ എതിർക്കേണ്ടത്.

sameeksha-malabarinews

കോർപ്പറേറ്റുകളോട് അത്രയും ഉദാരസമീപനം ആണ് കേന്ദ്രത്തിന്. സർക്കാർ ഖജനാവിലേക്ക് അടയ്ക്കേണ്ട അവരുടെ നികുതികളും ബാങ്കുകളിലെ കടങ്ങൾ എഴുതിത്തള്ളി അവരെ സഹായിക്കുകയാണ് ഭരണഘടനാ സ്ഥാപനങ്ങളും ഫെഡറലിസത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നയം കേന്ദ്രം സ്വീകരിക്കുമ്പോൾ കുത്തക മാധ്യമങ്ങൾ നടത്തുന്നത്.

രാജ്യത്ത് ആർഎസ്എസ് നടപ്പാക്കുന്ന വർഗീയതക്കോ
സാമ്പത്തിക നയത്തിനോ കോൺഗ്രസിന് ബദൽ ആവാൻ ആവില്ല. ആർഎസ്എസ് നയിക്കുന്ന ബിജെപി സർക്കാരിൻറെ ഹിന്ദുത്വ അജണ്ടയോട്‌
എതിർപ്പില്ല എന്നാണ് കോൺഗ്രസിൻറെ നിലപാടുകൾ വ്യക്തമാക്കുന്നത്. ഹിന്ദുരാഷ്ട്രം, ഹിന്ദു സർക്കാർ എന്നിങ്ങനെയാണ് രാഹുൽഗാന്ധി പറയുന്നത്. മതനിരപേക്ഷതയിൽ ഉറച്ചു നിന്നു മാത്രമേ നേരിടാൻ കഴിയൂ. സർവ്വനാശം വിതയ്ക്കുന്ന ബിജെപി സർക്കാറിനെ ഒഴിവാക്കാൻ ഉറച്ചുനിൽക്കാൻ കോൺഗ്രസിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ആകില്ല എന്നാണ് അവർ  ഹിന്ദുത്വ പ്രീണനത്തിലൂടെ തെളിയിക്കുന്നത്. മറ്റു പാർട്ടികൾ അധികാരത്തിൽ വരുന്നത് പോലെയല്ല ആർഎസ്എസ് ബിജെപി അധികാരത്തിൽ വരുന്നത്. പൗരത്വ നിയമഭേദഗതി അടക്കം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ അരക്ഷിതാവസ്ഥ ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യൻ പള്ളികളും സ്കൂളുകളും ആക്രമിക്കപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക നേരെ ഉള്ളതുപോലെ പട്ടികജാതി ഭാഗങ്ങൾക്ക് നേരെയും അതിക്രമങ്ങൾ കൂടുകയാണ്.

ബദൽ എന്താണ് എന്ന് 2016 മുതൽ 21 വരെ കേരളം ഭരിച്ച എൽഡിഎഫ് സർക്കാരിൽ നിന്ന് ജനം മനസ്സിലാക്കിയിട്ടുണ്ട്. മഹാപ്രളയം, കോവിഡ, മഹാമാരി എന്നിങ്ങനെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യത്തെ മറ്റു ഭാഗത്ത് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ കേരളീയർക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ഈ നയമാണ് ബദൽ. വ്യത്യസ്ത അറകളാക്കി നിർത്തുക എന്നത് വലതുപക്ഷ രാഷ്ട്രീയം ആണ്. ഒരു ഐക്യമാണ് നാടിൻറെ വികസനത്തിന് വേണ്ടത്. കഴിഞ്ഞ അഞ്ച് വർഷക്കാലം എൽഡിഎഫ് സർക്കാർ അത് നല്ല രീതിയിൽ നടപ്പാക്കി. അടിസ്ഥാന വികസന കാര്യങ്ങളിൽ നാടിൻറെ വികസനം ഉറപ്പാക്കി മുന്നോട്ടുതന്നെ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!