
പാലക്കാട്: കുമ്പിടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. തിരൂർ, തൃപ്പംങ്ങോട് സ്വദേശികളായ വിഷ്ണു(19), ശ്യാംലാൽ(19), മിഥുൻ(18) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
കുമ്പിടി യൂണിയൻ ഷെഡ്‌ഡിനടുത്താണ് ഇന്ന് ഉച്ചക്ക് അപകടമുണ്ടായത്.
പ്രാഥമിക ചികിത്സക്കായി കുമ്പിടി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




