റിയാദില്‍ താനാളൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ് : റിയാദില്‍ മലയാളി ഹൗസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം താനാളൂര്‍ സ്വദേശി തേക്കുംകാട്ടിൽ അബ്ദുല്‍ബാരി സഖാഫി (40) ആണ് മരിച്ചത്. കഴിഞ്ഞ എട്ടു വര്‍ഷമായി റിയാദിലെ ബദിയ ഡിസ്ട്രിക്ട്രില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ മൂന്നര വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല.

മാതാവ്: കതിയകുട്ടി, ഭാര്യ: റഹ്മത്, മക്കള്‍: ഫാത്തിമ ബരീറ, അബ്ദുല്‍ബാസിത്. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍ , അബുബക്കര്‍ , സുലൈമാന്‍, ജമാല്‍ .

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി റിയാദ് ഐ.സി.എഫ് ഭാരവാഹികളായ ഇബ്രാഹിം കരീം, അബ്ദുറസാഖ് വയല്‍ക്കര, അബ്ദുല്‍ മജീദ് താനാളൂര്‍ എന്നിവരെല്ലാം രംഗത്തുണ്ട്.

Share news
error: Content is protected !!
Scroll to Top