രാത്രി 10 മണിക്ക് ശേഷമുള്ള ഡി ജെ പാർട്ടിക്ക് കർശന വിലക്ക്

സംസ്ഥാനത്ത് രാത്രി 10 മണിക്ക് ശേഷമുള്ള ഡിജെ പാർട്ടികൾക്ക് കർശന വിലക്ക്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിജെ പാർട്ടികൾക്ക് പോലീസ് കർശന നിയന്ത്രണം ഏർപെടുത്തി. മാർഗ്ഗനിർദ്ദേശം അടങ്ങിയ നോട്ടീസ് പോലീസ് ഹോട്ടലുകൾക്ക് നൽകി. ഡിജെ പാർട്ടികളിൽ വൻ തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് കർശന പരിശോധനയ്ക്ക് ഡിജിപി അനിൽ കാന്ത് നിർദ്ദേശം നൽകിയത്.

പാർട്ടി നടത്തുന്നു എങ്കിൽ സിസിടിവി ദൃശ്യങ്ങൾ ഉറപ്പാക്കണം. പങ്കെടുക്കുന്നവരുടെ വിവരങ്ങൾ നൽകണം. രാത്രി 10 മണിക്ക് ശേഷം ഡിജെ പാർട്ടികൾ പാടില്ല.

സംസ്ഥാനത്തെ ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡിജെ പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്.

Share news
error: Content is protected !!
Scroll to Top