Section

malabari-logo-mobile

15 – 18 പ്രായക്കാർക്ക് ജനുവരി 3 മുതൽ വാക്സീൻ ആരംഭിക്കും

HIGHLIGHTS : The vaccine will be available from January 3 for 15 - 18 year olds

രാജ്യത്ത് ഒമൈക്രോൺ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഏഴര കോടി കൗമാരക്കാർക്ക് വാക്സിൻ നൽകുന്നതിനുള്ള മാർഗ്ഗരേഖ ഉടൻ കേന്ദ്ര സർക്കാർ പുറത്തിറക്കും. ജനുവരി മൂന്നുമുതൽ 15 നും 18 നും ഇടയിൽ പ്രായമുള്ളവർക്കും ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും കോവി ഡ് മുന്നണി പോരാളികൾക്ക് കരുതൽ ഡോസ് വാക്സിൻ വിതരണവുമാണ് ആരംഭിക്കുന്നത്.

രാജ്യത്താകെ 15 – 18 പ്രായക്കാർ  7. 4 കോടിയും  ആരോഗ്യ മുന്നണിപ്പോരാളികൾ മൂന്നു കോടിയും വരും. നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസ് എന്ന രീതിയിൽ ആകും കൗമാരക്കാരിലെ വാക്സിനേഷൻ എന്ന് കോവിഡ ടാസ്ക് ഫോഴ്സ് തലവൻ ഡോക്ടർ എൻ കെ അറോറ പറഞ്ഞു. രണ്ടാം ഡോസ് എടുത്ത് 9 മാസമെങ്കിലും കഴിഞ്ഞ ആരോഗ്യപ്രവർത്തകർ കോവിഡ മുന്നണിപ്പോരാളികൾ ആണ് ജനുവരി 10 മുതൽ നിർബന്ധമായും മൂന്നാം ഡോസ് എടുത്തു തുടങ്ങേണ്ടത്.

sameeksha-malabarinews

നിലവിൽ രണ്ടുതരം വാക്സിനുകളാണ് കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്. പരീക്ഷണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വാക്സിനു കൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകും. കുട്ടികളിൽ കുത്തിവെക്കാൻ രണ്ടു വാക്സിനുകൾക്കാണ് ഡി സി ജി ഐ അംഗീകാരം നൽകിയത്. സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, കോവിൽഡ് എന്നിവയ്ക്കാണ് അംഗീകാരം ഉള്ളത്. 3 ഡോസ് കുത്തിവെപ്പാണ് സൈക്കോവ് ഡി യ്ക്ക് ഉള്ളത്. ബൂസ്റ്റർ ഡോസായി നൽകുന്നത് വേറെ വാക്സിൻ ആണെങ്കിൽ കൂടുതൽ കോവാക്സിൻ ലഭ്യമാക്കണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്. സർക്കാർ കണക്കുകൾ പ്രകാരം ബൂസ്റ്റർ ഡോസ് വാക്സിൻ 11 കോടി ആളുകൾക്ക് ആണ് നൽകേണ്ടത് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!