പന്തില്‍ തുപ്പല്‍ പുരട്ടിയ അമിത് മിശ്രയുടെ വീഡിയോ വിവാദമാകുന്നു

ഐപിഎല്‍ മത്സരത്തിനിടെ പന്തില്‍ ഉമിനീര്‍ പുരട്ടിയ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം അമിത് മിശ്ര വിവാദത്തില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഇന്നലെ നടന്ന മത്സരത്തിനിടെയാണ് മിശ്ര പന്തില്‍ ഉമിനീര്‍ പുരട്ടിയത്. കൊവിഡ് വ്യാപനത്തിനി ശേഷം പന്തില്‍ ഉമിനീര്‍ പുരട്ടാന്‍ പാടില്ലെന്ന് ഐസിസിയുടെ വിലക്ക് നിലനില്‍ക്കെയാണ് താരത്തിന്റെ ഈ പ്രവൃത്തി.

ബാംഗ്ലൂര്‍ ഇന്നിംഗ്‌സിന്റെ പന്ത്രണ്ടമാത്തെ ഓവറിലെ ആദ്യത്തെ പന്ത് എറിയുന്നതിന് മുന്നെയാണ് മിശ്ര പന്തില്‍ ഉമിനീര്‍ പുരട്ടിയത്. താരം പന്തില്‍ തുപ്പല്‍ പുരട്ടിയതിന് ശേഷമുള്ള രണ്ടാമത്തെ പന്തിലാണ് വിരാട് പുറത്തായത് ഇതോടെ അമിത് മിശ്രയെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പന്തില്‍ തുപ്പല്‍ പുരട്ടുന്ന വീഡിയോ പുറത്തുവന്നതോടെ താരത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. നോ സലൈവ റൂള്‍ ഉള്ള ഐപിഎല്ലില്‍ നിയമവിരുദ്ധമായാണ് അമിത് മിശ്ര പ്രവര്‍ത്തിച്ചതെന്നാണ് ഇവരുടെ ആരോപണം. 2021 ലെ ഐപിഎല്ലിലും ഇത്തരത്തില്‍ തുപ്പല്‍പുരട്ടി മിശ്ര വിവാദത്തിലായിരുന്നു.

ഏതായാലും മിശ്ര പന്തില്‍ തുപ്പല്‍ പുരട്ടുന്ന വീഡിയോ വൈറലായിക്കഴിഞ്ഞിരിക്കുകയാണിപ്പോള്‍.

Share news
error: Content is protected !!
Scroll to Top