Section

malabari-logo-mobile

അപകടത്തില്‍ കാലെല്ലുകള്‍ പൊട്ടിയ പരപ്പനങ്ങാടിയിലെ ബംഗാളി കലാകാരന്‍ മലയാളിയുടെ സഹായം തേടുന്നു

HIGHLIGHTS : A Bengali artist from Parappanangadi, who broke his legs in an accident, seeks the help of a Malayali

ഹംസ കടവത്ത്
പരപ്പനങ്ങാടി : വാഹന പകടം സമ്മാനിച്ച ശാരീരിക വേദന തെരുവില്‍ ചിത്രം വരച്ച് അതിജീവിക്കാന്‍ ശ്രമിക്കുകയാണ് അന്തര്‍സംസ്ഥാന തൊഴിലാളിയായ കൊല്‍ക്കത്ത
സ്വദേശി ഹരിഭായ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരപ്പനങ്ങാടിയിലെത്തിയ ഹരി ഭായ് ഹോട്ടല്‍ തൊഴിലാളിയായി തൊഴിലെടുക്കവെ കുടുംബത്തെ കാണാനായി തിരിച്ചു പോക്കിനിടെയാണ് കൊല്‍ക്കത്ത
ക്കടുത്ത് വെച്ച് വാഹനപകടത്തി നിരയായത്. മനോനില തെറ്റി കിടക്കുന്ന മാതാവും വീട് വിട്ടിറങ്ങി പോയ പിതാവും നാട്ടില്‍ പരിചരിക്കാനാരുമില്ലാതെ ദുരിതം പേറിയ ഹരി പരപ്പനങ്ങാടിയിലേക് വണ്ടി കയറുകയായിരുന്നു . പഴയ പരിചയത്തിന്റെ പേരില്‍ പഴയ ഹോട്ടലുടമ ഭക്ഷണവും താമസവും തരപെടുത്തി കൊടുത്തെങ്കിലും മുട്ടിനും തുടയെല്ലിനും സംഭവിച്ച പരിക്ക് കഠിനാധ്വാനിയായ ഈ ബംഗാളി പയ്യനെ തെരുവിലിരുത്തി. ഇതിനിടെ തെരുവില്‍ ടോയ്‌സ് സാധനങ്ങള്‍ വില്പന നടത്തി ഉത്സവ സ്ഥലങ്ങളിലും മറ്റും മാറിമാറി കച്ചവടം നടത്തി ഇയാള്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും അപകടം വരുത്തിവെച്ച ദുരിതം നാള്‍ക്കു നാള്‍ വേദനയേറ്റിയതോടെ അതും അവസാനിച്ചു.

sameeksha-malabarinews

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ഹരി ഭായിയോട് വിദഗ്ധര്‍ പറഞ്ഞത് തുടയെല്ലിന് സ്റ്റീല്‍ ഘടിപ്പിക്കണമെന്നും വ്യത്യസ്ത ഘട്ടങ്ങളിലായി മൂന്ന് ഓപ്പറേഷനുകള്‍ അനിവാര്യമാണെന്നും, ഇതിനായി കൂടെ നില്‍ക്കാന്‍ ഒരു മലയാളിയുടെ കൂടി സാന്നിധ്യം അത്യാവശ്യമാണെന്നുമുള്ള ഡോക്ടര്‍മാരുടെ ഉപദേശത്തിന് മുന്നില്‍ സുമനസ്‌കനായ ആ മലയാളിയെ തേടി അലയുകയാണ് ഈ തെരുവിന്റെ കലാകാരന്‍ ….,. കടുത്ത വെയിലിലും തെരുവില്‍ പടിഞ്ഞിരുന്നും സ്ട്രക്ചറില്‍ ഊന്നി നിന്നും റോഡോരങ്ങളില ചെറു മതിലുകളില്‍ ജീവിത വര തെല്ലമര്‍ഷത്തോടെ വരച്ചു തീര്‍ക്കുകയാണ് ഹരി ഭായ്.

സഹായത്തിന് കൈ പിടിക്കാന്‍ സന്നദ്ധതയുള്ളവര്‍ തന്റെ ഫോണ്‍ നമ്പറില്‍ ബന്ധപെടണമെന്ന് ഹരി ഭായ് അഭ്യര്‍ത്ഥിച്ചു.
മൊബൈല്‍ :+91 97472 00651.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!