തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ പെട്രോള്‍ കുപ്പിയില്‍ കിട്ടില്ല. സ്വകാര്യ വാഹനങ്ങളില്‍ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്. ഇക്കാര്യത്തില്‍ 2002 ലെ പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പെസോ)നിയമം കര്‍ശനമാക്കി.
വീട്ടാവശ്യത്തിനും മറ്റുമുള്ള എല്‍പിജി സിലിണ്ടറുകള്‍ ഓട്ടോയിലോ മറ്റ് ടാക്‌സികളിലോ കൊണ്ടുപോയാല്‍ അതിനെതിരെ നടപടിയുണ്ടാകും.
വാഹനത്തിലെ ഇന്ധനം തീര്‍ന്നാല്‍ പോലും കുപ്പിയുമായി പമ്പുകളില്‍ ചെന്നാല്‍ ഇന്ധനം ലഭിക്കില്ല.
ബസുകളില്‍ യാത്രക്കാരുമായി പോകുമ്പോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും ഇനി അനുവദിക്കില്ല. യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കുകയൊള്ളു. ട്രെയിനുകളില്‍ പാഴ്‌സലായി വാഹനം കൊണ്ടുപോകുമ്പോള്‍ അതില്‍ ഇന്ധനം ഉണ്ടാവരുതെന്ന റെയില്‍വേ നിയമം നിലവിലുണ്ട്.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് പിന്നാലെയാണ് നടപടികള്‍ കടുപ്പിച്ചിരിക്കുന്നത്.




