Section

malabari-logo-mobile

ചിക്കൻ റോൾ

HIGHLIGHTS : Chicken Roll; Ramadan Special

ചിക്കൻ റോൾ;റമദാന്‍ സ്‌പെഷ്യല്‍

തയ്യാറാക്കിയത് ഷരീഫ

sameeksha-malabarinews

ആവശ്യമായ ചേരുവകൾ:-

ചിക്കൻ – 750 ഗ്രാം
 ഉള്ളി അരിഞ്ഞത്  – 4 
 പച്ചമുളക് – 3
ഉപ്പ് – പാകത്തിന്
ഇഞ്ചി – 1 ടേബിൾസ്പൂൺ
വെളുത്തുള്ളി –  1/2 ടേബിൾസ്പൂൺ
കുരുമുളക് പൊടി –  1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി – 1 ടീസ്പൂൺ
 മുട്ട – 2
ബ്രെഡ് പൊടിച്ചത്  – 1 കപ്പ്
മൈദ  – 1 കപ്പ് 
കറിവേപ്പില – 2 ഇതൾ

പാചകം ചെയ്യുന്ന വിധം:-

 ചിക്കൻ ഉപ്പും കുരുമുളക് പൊടിയും മഞ്ഞൾപ്പൊടിയും കുറച്ച് വെള്ളവും ചേർത്ത് തിളപ്പിക്കുക. വേവിച്ച ചിക്കൻ ചെറുതാക്കി പിച്ചി വയ്ക്കുക.

 ഒരു പാൻ ചൂടാക്കുക, ഉള്ളി, കറിവേപ്പില എന്നിവ വഴറ്റുക. ഉപ്പ് ചേർക്കുക,   ഉള്ളി ഇളം ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. കുരുമുളക് പൊടി ചേർക്കുക. പിച്ചിയ ചിക്കൻ ചേർക്കുക, 

മൈദയിൽ അൽപം ഉപ്പ്, വെള്ളം ചേർത്ത് കുഴച്ച്  മാവ് ഉണ്ടാക്കുക. 

മാവ് ചെറിയ ഉരുളകളാക്കി എണ്ണ ചേർത്ത് പരത്തി  എടുക്കുക. 

 പത്തിരിയ്ക്കുള്ളിൽ ചിക്കൻ ഫില്ലിങ് കുറേശ്ശെ വെച്ച് പൊതിയുക. ഒരറ്റം മറ്റേ അറ്റത്തേക്ക് റോൾ ചെയ്തെടുക്കുക.  

ഒരു പാത്രത്തിൽ മുട്ട അടിക്കുക. റോൾ അടിച്ച മുട്ടയിൽ  മുക്കിയെടുക്കുക, ശേഷം ബ്രെഡ് പൊടിയിൽ ഉരുട്ടിയെടുക്കുക. 
 എണ്ണയിൽ വറുത്തെടുക്കുക.
 
 
 
 
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!