Section

malabari-logo-mobile

ബാബറി മസ്ജിദ് കേസില്‍ 28 വര്‍ഷത്തിന് ശേഷം വിധി ഇന്ന്

HIGHLIGHTS : The verdict in the Babri Masjid case is today

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി ഇന്ന് . ലക്‌നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി
, മുരളി മനോഹര്‍ ജോഷി എന്നി വരുള്‍പ്പെടെ 32 പ്രതികള്‍ ഹാജരാകണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ 32 പേരില്‍ അഞ്ചുപേര്‍ ഹാജരായിട്ടില്ല. ഉമാഭാരതിയും കല്യാണ്‍സിംഗും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിര്‍ന്ന നേതാക്കള്‍ അടക്കമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. കുറ്റുപത്രത്തില്‍ 49 പ്രതികളായിരുന്നു. ഇതില്‍ 17 പേര്‍ മരിച്ചു.

sameeksha-malabarinews

മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ എല്‍.കെ.അദ്വാനി, മുന്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി, മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും, രാജസ്ഥാന്‍ ഗവര്‍ണറുമായിരുന്ന കല്യാണ്‍ സിംഗ്, ബജ്റംഗദള്‍ സ്ഥാപക പ്രസിഡന്റും വി.എച്ച്.പി നേതാവുമായ വിനയ് കത്യാര്‍ തുടങ്ങിയവരാണ് വിചാരണ നേരിട്ടവരിലെ പ്രമുഖര്‍.

വിധി പറയുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷയാണ് അയോധ്യയില്‍ ഒരുക്കിയിരിക്കുന്നത്.

 

Share news
English Summary : verdict in the Babri Masjid case is today
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!