തിരൂര്‍ മൂച്ചിക്കല്‍ പാലത്തില്‍ ഓടികൊണ്ടിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

തിരൂര്‍: വള്ളികുന്നില്‍ നിന്നും തിരൂര്‍ ഭാഗത്തേക്ക് പോകുന്ന ദോസ്ത് മിനിലോറിയാണ് അപകടത്തില്‍ പെട്ടത്.

വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

തിരൂരിലേക്ക് ലോഡ് കയറ്റുന്നതിനായ് പോകുന്ന വാഹത്തിന്റെ സ്റ്റിയറിംഗ് പെട്ടൊന്ന് സ്റ്റക്കാവുകയും തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മറിയികയുമായിരുന്നെന്ന് ഡ്രൈവര്‍ ഫൈസല്‍ പറഞ്ഞു.

മറിഞ്ഞ വാഹനം10 മീറ്ററോളം റോഡിലൂടെ നിരങ്ങിയാണ് നിന്നത്. വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ഫൈസലും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top