കോട്ടക്കല്‍: മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ അസീബാണ് തിങ്കളാഴ്ച രാത്രി ഭാര്യയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തിനിരയായത്. മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മര്‍ദ്ധനം.
ഒന്നര മാസം മുന്‍പാണ് അബ്ദുള്‍ അസീബിന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ അസീബുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കള്‍ അസീബിനെ കണ്ടത്.
എന്നാല്‍ ഇത് സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഏഴു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയാരുന്നുവെന്നാണ് അസീബ് പരാതിയില്‍ പറയുന്നത്. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും, ആസിഡ് അടക്കമുള്ളവ കൈവശം വെച്ചാണ് ഭാര്യയുടെ ബന്ധുക്കള്‍ ആക്രമിക്കാനെത്തിയതെന്നും അസീബ് പറഞ്ഞു. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.




