മാരക മയക്കു മരുന്നുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയില്‍

മാരക മയക്കു മരുന്നുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയില്‍. ഇന്നലെ രാത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിഗീഷ്. എ.ആറിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് യുവാക്കള്‍ അറസ്റ്റിലായത്.

കെ.എല്‍. 38 എ 7511 എന്ന ഹീറോ ഹോണ്ട സിബിസെഡ് ബൈക്കില്‍, മാരക മയക്കു മരുന്നുകളായ എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍, ഡയസ്പാം ഗുളികകള്‍, എന്നിവയുമായാണ് കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ പിടിയിലായത്.

കോഴിക്കോട് ജില്ലയിലെ കേച്ചേരി വില്ലേജില്‍ കുന്നുമ്മേല്‍ വീട്ടില്‍ ജിഷാദ് കെ.പി, ബിസ്മില്ല വീട്ടില്‍ ഷഹീര്‍ കെ.കെ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 21 ഗ്രാം എംഡിഎംഎ, 35 ഗ്രാം കഞ്ചാവ്, 2.40 ഗ്രാം ഹാഷിഷ് ഓയില്‍, 4 ഡയസ്പം ടാബലറ്റ് എന്നിവ കണ്ടെടുത്തു.

അനില്‍കുമാര്‍, സിഇഓമാരായ മന്‍സൂര്‍ അലി, സനൂപ് എന്നിവരും അന്വേഷണ ടീമില്‍ അംഗങ്ങളായിരുന്നു

Share news
error: Content is protected !!
Scroll to Top