Section

malabari-logo-mobile

പാലത്തിങ്ങലില്‍ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായ കുളം വൃത്തിയാക്കി

HIGHLIGHTS : The useless pool filled with garbage at the bridge was cleaned

പരപ്പനങ്ങാടി: പായലും മാലിന്യവും നിറഞ്ഞു ഉപയോഗശൂന്യമായ കുളം വൃത്തിയാത്തി. പാലത്തിങ്ങല്‍ കൊട്ടന്തല പുവാച്ചി കുളമാണ് പ്രദേശത്തെ എല്‍.ഡി.എഫ് പ്രവര്‍ത്തകരായ ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്. ഏറെ നാളായി നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന പാലത്തിങ്ങല്‍ കൊട്ടന്തലയിലെ പുവ്വാച്ചികുളം പായല്‍ നിറഞ്ഞും സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളിയും ഉപയോഗ ശൂന്യമായിരിക്കുകയായിരുന്നു.

കുളത്തില്‍ മാലിന്യം നിറഞ്ഞതോടെ അഴുകിയ ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. കുളത്തിനോട് ചേര്‍ന്ന കൊട്ടന്തല പുവാച്ചി ലിങ്ക് റോഡിന് കൈവരിയില്ലാത്തതും നാട്ടുകാര്‍ക്ക് ഭീഷണിയാണ്. നിറയെ പായല്‍ നിറഞ്ഞതിനാല്‍ ആരെങ്കലും കുളത്തില്‍ വീണുപോയാല്‍പോലും അറിയാത്ത സ്ഥിതിയായിരുന്നു. ഇതോടെയാണ് പ്രദേശത്തെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കുളം ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്.

sameeksha-malabarinews

കളത്തില്‍ അബ്ദുല്‍ കരീം, അബ്ദുറസാഖ് മച്ചിഞ്ചേരി,കെ.കെ. ഖാലിദ്, മജീദ് പറമ്പന്‍, ഫിറോസ് ചപ്പങ്ങത്തില്‍, അബ്ദുസമദ്, ശുഹൈബ് കെ.ടി, സുരേഷ്, കെ.ടി വേലായുധന്‍, പി.വി. ശംസുദ്ധീന്‍, നസീര്‍ സി.കെ. എന്നിവരുടെ നേതൃത്വത്തിലാണ് കുളം ശുചീകരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!