നിയമസഭ കയ്യാങ്കളി കേസ്;അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

Urgent resolution denied; The opposition boycotted

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. മന്ത്രി രാജി വെച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും നീതിബോധത്തിനും എതിരെന്നും പ്രതിപക്ഷം പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

കയ്യാങ്കളിയുണ്ടായ വെള്ളിയാഴ്ച നിയമസഭയുടെ ദുഃഖവെള്ളിയെന്ന് അറിയപ്പെടുമെന്ന് പിടി തോമസ് നോട്ടീസ് അവതരിപ്പിക്കുന്നതിനിടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കേട്ടാല്‍ പ്രതിപക്ഷമാണ് കുറ്റക്കാരെന്ന് തോന്നുമെന്നും ആന കരിമ്പിന്‍ കാട്ടില്‍ കയറിയതുപോലെ പ്രതിപക്ഷം നിയമസഭയില്‍ പെരുമാറി എന്നും വിധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കെ എം മാണിയുടെ ആത്മാവായിരിക്കുമെന്നുമാണ് പരാമര്‍ശം.

അതെസമയം സുപ്രീംകോടതി വിധിയില്‍ അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ അവകാശമുണ്ടോ എന്നുള്ള കാര്യമാണ് കോടതി പരിഗണിച്ചത്. കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കളക്ടര്‍ അറിയിച്ചിരുന്നു.പൊതുകാല്‍പര്യം മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്.സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും മുഖ്യമന്ത്രി. കേസ് പിന്‍വലിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് അവകാശമുണ്ട് . പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ ഉണ്ടായ സംഭവങ്ങളും മുഖ്യമന്ത്രി പറഞ്ഞു. കയ്യാങ്കളികേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടിട്ടില്ലെന്നും ആരുടെയുംപേരെടുത്ത് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പി ടി തോമസ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ ഹാജരായിരുന്നില്ല. അനാരോഗ്യത്തെ തുടര്‍ന്ന് ഇന്ന് സഭയില്‍ എത്താതിരുന്നതെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി സ്പീക്കര്‍ക്ക് അവധി അപേക്ഷ നല്‍കിയിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •