Section

malabari-logo-mobile

ലോകത്തെ മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ അമേരിക്കന്‍ ഡോളര്‍ പത്താമത്

HIGHLIGHTS : The US dollar is the 10th most valuable currency in the world

ന്യൂയോര്‍ക്ക് : ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ കുവൈറ്റ് ദിനാര്‍ ഒന്നാമത്. അമേരിക്കന്‍ ഡോളര്‍, ഇന്ത്യന്‍ രൂപ എന്നിവയുമായുള്ള വിനിമയമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക. ഒരു കുവൈറ്റ് ദിനാര്‍ 270.23 ഇന്ത്യന്‍ രൂപയ്ക്കും 3.25 യുഎസ് ഡോളറിനും തുല്യമാണ്. 10 കറന്‍സികളുടെ പട്ടികയില്‍ അവസാനമാണ് യുഎസ് ഡോളര്‍. ഇന്ത്യന്‍ രൂപയുമായി തട്ടിച്ചുനോക്കിയാല്‍ വിനിമയമൂല്യം 83.10. ഇന്ത്യന്‍ രൂപ പട്ടികയില്‍ ഇല്ല.

ബഹ്റൈനി ദിനാറിനാണ് വിനിമയമൂല്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനം. ഒമാനി റിയാല്‍, ജോര്‍ദാനിയന്‍ ദിനാര്‍, ജിബ്രാള്‍ട്ടര്‍ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട്, കേയ്മാന്‍ ഐലന്‍ഡ് ഡോളര്‍, സ്വിസ് ഫ്രാങ്ക്, യൂറോ എന്നിവ മൂന്നുമുതല്‍ ഒമ്പതുവരെ സ്ഥാനങ്ങളില്‍. പതിനഞ്ചാം സ്ഥാനമാണ് ഇന്ത്യന്‍ രൂപയ്ക്ക്. പ്രാബല്യത്തില്‍വന്ന 1960 മുതല്‍ വിനിമയ മൂല്യത്തില്‍ ഒന്നാമതാണ് കുവൈറ്റ് ദിനാര്‍.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!