ബേസില്‍ ജോസഫ്- ടൊവിനോ തോമസ് – വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫും ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തു എസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘അതിരടി’യുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ബേസില്‍ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു പക്കാ മാസ്സ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കുന്നത്. അരുണ്‍ അനിരുദ്ധന്‍ ആണ് സംവിധാനം. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ‘അതിരടി’. ഒക്ടോബര്‍ അവസാനത്തോടെ അതിരടിയുടെ ചിത്രീകരണം തുടങ്ങും. പോള്‍സണ്‍ സ്‌കറിയ, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും അതിരടിയുടെ കോ പ്രൊഡ്യൂസേഴ്‌സാണ്. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും സമീര്‍ താഹിറും അരുണ്‍ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അതിരടി.

അതിരടിയിലെ വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ആരംഭിക്കുന്ന ടൈറ്റില്‍ ടീസറില്‍ മാസ്സ് ഗെറ്റപ്പിലാണ് ബേസില്‍ ജോസഫും, ടോവിനോ തോമസും. ഒരുത്തന്‍ കാട്ടുതീ ആണെങ്കില്‍ മറ്റവന്‍ കൊടുങ്കാറ്റ് എന്ന സംഭാഷണത്തോടെ, തീയേറ്റേറുകളെ ഇളക്കി മറിക്കുന്ന മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയാവും അതിരടി ഒരുങ്ങുന്നത് എന്ന സൂചന ടീസറിലുണ്ട്. ഇനി വരാന്‍ പോകുന്നത് വെറും അടിയല്ല, അതിരടി ആണെന്ന ഡയലോഗും ഒരു കിടിലന്‍ തീയേറ്റര്‍ അനുഭവം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ‘അതിരടി’ ടീമെന്ന പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്ഥ ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് മൂവരും അവതരിപ്പിക്കുന്നതെന്നും ടീസറില്‍ വ്യക്തമാക്കുന്നുണ്ട്. ബ്രഹ്‌മാണ്ഡ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ടീസറിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് അതിരടി ടീസര്‍. മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്,ഹിന്ദി, കന്നഡ ടീസറും പുറത്തിറങ്ങിയിട്ടുണ്ട്.

‘മാസ്സ് ബങ്ക് അടിക്കാന്‍ പറ്റിയ മാസ്സ് പിള്ളേര്‍ വേണം’ എന്ന കുറിപ്പോടെ നേരത്തെ ചിത്രത്തിന്റ കാസ്റ്റിംഗ് കാള്‍ പുറത്തു വന്നിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് തന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഗോ ലോഞ്ച് ചെയ്യവെയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബേസില്‍ പുറത്ത് വിട്ടത്. ബേസില്‍ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായാണ് ഒരുചിത്രത്തില്‍ ഒരുമിച്ചു എത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം.

ഛായാഗ്രഹണം – സാമുവല്‍ ഹെന്റി, സംഗീതം – വിഷ്ണു വിജയ്, എഡിറ്റര്‍ – ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ – മാനവ് സുരേഷ്, കോസ്റ്റ്യൂം – മഷര്‍ ഹംസ, മേക്കപ്പ് – റൊണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈനര്‍ – നിക്‌സണ്‍ ജോര്‍ജ്, വരികള്‍ – സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ആന്റണി തോമസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- നിഖില്‍ രാമനാഥ്, അമല്‍ സേവ്യര്‍ മനക്കത്തറയില്‍, വിഎഫ്എക്‌സ് – മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുകു ദാമോദര്‍, സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈന്‍ – സര്‍ക്കാസനം, പിആര്‍ഒ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top