ദില്ലിയില്‍ ബ്രഹ്‌മപുത്ര അപ്പാര്‍ട്ടുമെന്റില്‍ വന്‍ തീപിടുത്തം. ആളപായമില്ല. ആദ്യനില പൂര്‍ണമായും കത്തിനശിച്ചു. താഴത്തെ നിലയിലെ ഫര്‍ണിച്ചറുകള്‍ കൂട്ടിയിട്ട മുറിയില്‍ നിന്നാണ് നീ പടര്‍ന്നതെന്നാണ് വിവരം. എംപിമാര്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റുകളിലാണ് തീപിടുത്തം ഉണ്ടായത്.കേരളത്തില്‍ നിന്നുള്ള എംപിമാരായ ജെബിമേത്തര്‍, ജോസ് കെ മാണി, ഹാരീസ് ബീരാന്‍ എന്നിവര്‍ ഈ അപ്പാര്‍ട്ടുമെന്റിലാണ് താമസിക്കുന്നത്.
ഫ്‌ളാറ്റുകള്‍ക്കുള്ളിലെ ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളുമെല്ലാം തന്നെ കത്തിനശിച്ചു. സമീപത്തു നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്.
ഫ്‌ളാറ്റിലെ ബേസ്‌മെന്റ് ഭാഗത്ത് 12.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




