ബേസിലും നസ്രിയയും ഒരുമിക്കുന്ന ‘സുക്ഷമദര്‍ശിനി’ ടൈറ്റില്‍ ലുക്ക് പുറത്ത്

തിരുവനന്തപുരം: ബേസില്‍ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ‘സുക്ഷമദര്‍ശിനി’യുടെ ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടു. ഹാപ്പി ഹവേര്‍സ് എന്റര്‍ടൈന്‍മെന്റ്, എ വി എ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സംവിധായകന്‍ എം സി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍ എന്നിവരുടെ കഥക്ക് എം സി ജിതിന്‍, അതുല്‍ രാമചന്ദ്രന്‍, ലിബിന്‍ ടി ബി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

ഇടവേളക്ക് ശേഷം മലയാളത്തില്‍ നായികയായി നസ്രിയ വീണ്ടും എത്തുന്ന ചിത്രത്തില്‍ ദീപക് പറമ്പോല്‍, സിദ്ധാര്‍ഥ് ഭരതന്‍, മെറിന്‍ ഫില്‍പ്പ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, കോട്ടയം രമേഷ്, ഗോപന്‍ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാര്‍, ജയ കുറുപ്പ്, മുസ്‌കാന്‍ ബിസാരിയ, അഭര്‍ണ റാം, അഭിരാം പൊതുവാള്‍, ബിന്നി റിങ്കി, നന്ദന്‍ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിര്‍സ ഫാത്തിയ തുടങ്ങിര്‍ പ്രധാന വേഷത്തിലെത്തുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ്: ഇംതിയാസ് കദീര്‍, സനു താഹിര്‍, ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രന്‍, മേക്കപ്പ്: ആര്‍ ജി വയനാടന്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, സ്റ്റില്‍സ്: രോഹിത് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതീഷ് മാവേലിക്കര, പോസ്റ്റര്‍ ഡിസൈന്‍: പവിശങ്കര്‍, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷൗക്കത്ത് അലി, ക്രിയേറ്റീവ് ഡയറക്ടര്‍: ഹാഷിര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top