വഴിക്കടവിൽ പുലി ബൈക്കിന് കുറുകെ ചാടി; യാത്രക്കാരന് പരിക്ക്

മലപ്പുറം: പുലി ബൈക്കിന് കുറുകെ ചാടി. യാത്രക്കാരന് പരിക്ക് . 32കാരനായ മണിമൂളി സ്വദേശി പന്താർഅസറിനാണ് പരിക്കേറ്റത്. മലപ്പുറം വഴിക്കടവ്നെല്ലിക്കുത്ത് രണ്ടാം പാടം റോഡിലാണ് പുലിയിറങ്ങിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

അസർ ബൈക്കിൽ പോകുമ്പോൾ പുലി റോഡിലേക്ക് ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോൾ ബൈക്ക്നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അസറിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. യുവാവ് സ്വകാര്യ ആശുപത്രിയിൽചികിത്സ തേടി.

വനമേഖലയാണ് പ്രദേശം. പലപ്പോഴും കാട്ടാനയുടെയും കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർപറയുന്നു. സംഭവം വന വകുപ്പിനെ അറിയിക്കുകയും വനവകുപ്പ് ഉദ്യോഗസ്ഥർ സംഭവത്തെത്തി പരിശോധനനടത്തിയെങ്കിലും പുലിയാണെന്ന്  സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. അതേസമയം പുലി മേഖലയിൽ ഉണ്ടെന്നവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രദേശവാസികളും വലിയ ഭീതിയിലാണ്. സംഭവത്തിൽവനവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top