Section

malabari-logo-mobile

ബനാന സ്നാക്ക്

HIGHLIGHTS : Banana snack

ആവശ്യമായ ചേരുവകൾ:-

നേന്ത്രപ്പഴം– 2

sameeksha-malabarinews

ശർക്കര – 1 1/2 കഷ്ണം

വെള്ളം – 1/4 കപ്പ്

ഏലക്ക പൊടിച്ചത്

ചുക്ക് പൊടി

ചെറിയ ജീരകപ്പൊടി

വറുത്ത അരിപ്പൊടി – 1/4 കപ്പ്

നെയ്യ് – 1 ടീസ്പൂൺ

പാകം ചെയ്യുന്ന വിധം:-

നേന്ത്ര പഴം ആവിയിൽ നന്നായി വേവിച്ച് എടുക്കണം. വേവിച്ച പഴം ചൂടാറിയതിന് ശേഷം മിക്സിയുടെ ചെറിയജാറിൽ അരച്ച് എടുത്ത്  മാറ്റി വെക്കുക. ശേഷം കുറച്ച് വെള്ളത്തിൽ1 1/ 2 കഷ്ണം ശർക്കര ചൂടാക്കി ശർക്കര പാനീയം തയ്യാറാക്കാം. ശർക്കര ഉരുകിയതിന് ശേഷം പാനിയം നന്നായി അരിച്ചെടുക്കാം. ഇനി ഒരു പാത്രത്തിൽ 1 ടീസ്പൂൺ നെയ് ഒഴിച്ചു കൊടുക്കാം. നെയ് നല്ലതുപോലെ ഉരുകിവന്നു കഴിഞ്ഞാൽ നേരത്തെ അരച്ചു വെച്ചിരിക്കുന്ന നേന്ത്രപഴത്തിന്റെ മിക്സ് ഇതിലേക്ക് ഇട്ട് കൊടുക്കണം. എന്നിട്ട് 2 മിനിറ്റ് നെയ്യിൽ ഇട്ട് നന്നായി ഇളകി കൊടുക്കാം. അതിന് ശേഷം തയാറാക്കി വെച്ചിരിക്കുന്ന ശർക്കരപാനീയം ചേർക്കുക.

ഇനി ഇതിലേക്ക് ഏലക്കയും പഞ്ചസാരയും പൊടിച്ചതും ചുക്ക് പൊടിച്ചതും ചെറിയ ജീരകവും ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിച്ചെടുക്കുക. അടുത്തതായി ഇതിലോട് കാൽ കപ്പ് വറുത്ത അരിപ്പൊടി കൂടെ ചേർത്ത് നന്നായി ഇളകി യോജിപ്പിക്കാം. ഇനി ഇത് പൊതിയുന്നതിനായി വാട്ടിയെടുത്ത വാഴയിലയിൽ  കൂട്ട് കുറച്ച് വെച്ച് ഇഷ്ടമുള്ള രൂപത്തിൽ പൊതിഞ്ഞ് എടുക്കാം. എല്ലാം മടക്കി കഴിഞ്ഞാൽ ആവിയിൽ വെച്ച് വേവിച്ച് എടുക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!