ചെന്നൈ: തമിഴ് നടന്‍ വിജയ്ക്ക് നേരെ ചെരുപ്പേറ്. വ്യാഴാഴ്ച വൈകീട്ട് അന്തരിച്ച നടന്‍ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഐലന്‍ഡ് ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ചെരുപ്പെറിയുകയായിരുന്നു.
പിറക് വശത്തുനിന്നാണ് ഏറ് വന്നത്. വിജയകാന്തിന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ച് ജനക്കൂട്ടത്തിനിടയിലൂടെ വാഹനത്തിനടുത്തേയ്ക്ക് നടക്കുകയായിരുന്നു നടന്‍. അതിനിടെയാണ് ചെരുപ്പേറ് ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ താരത്തെ സുരക്ഷിതമായി വാഹനത്തില്‍ എത്തിക്കുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




