അരിയല്ലൂരില്‍ ബേക്കറി കുത്തി തുറന്നു മോഷണം;പ്രതി പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍

പരപ്പനങ്ങാടി :അരിയെല്ലൂരിലുള്ള ഫേമസ് ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. കടലുണ്ടി നഗരം ബാങ്ക് പടിയില്‍ താമസം കണ്ണാടത്ത് വീട്ടില്‍ ഉമര്‍ മുക്താര്‍ (19) നെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. അരിയല്ലൂരിലെ ഫേമസ് ബേക്കറിയുടെ പൂട്ടുപൊളിച്ച് അകത്തു കയറിയ പ്രതി നിലവില്‍ ഉണ്ടായിരുന്ന സിസിടിവി ക്യാമറകള്‍ എല്ലാം കാണാന്‍ പറ്റാത്ത വിധത്തില്‍ തിരിച്ചുവച്ച് പണവും മറ്റു ചോക്ലേറ്റ് ഉത്പന്നങ്ങളും കവര്‍ന്നുകൊണ്ടു പോവുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഈ വര്‍ഷം തന്നെ തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കളവ് കേസ് ഉണ്ടായിരുന്ന ഉമര്‍ മുക്താറിനെ പൊലീസ് പിടികൂടുന്നത്. രാത്രി സമയത്ത് കണ്ട് ഇയാളെ ചോദ്യം ചെയ്തതില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും മറ്റുമായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും ആ സമയം കൂടുതലായിട്ട് കളവുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍, യു,ജയദേവന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ അനില്‍കുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ്‌റഹ്‌മാന്‍, രഞ്ജിത്ത്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top